www.youtube.com
George Carlin give his own unique take on society today. For more info, visit: http://www.thedebtcode.com "Copyright Disclaimer Under Section 107 of the Copy...
www.devastatingexplosions.com
Do you like explosions? Of course you do. I feel stupid for even asking such a preposterous question. Here you go. Happy Holidays, The Old Spice Man
citatzilnic.peargroup.net
Pentru a face un lucru bine trebuie sa nu iti pese cine va primi rasplata.
abcnews.go.com
It is a country with a female president and where men revere female goddesses. And yet, India is far from a haven for women. According to current estimates, Indian men outnumber women by nearly 40 million, and the startling gender gap, activists say, is because of gendercide. Nearly 50,000 female fe...
www.youtube.com
Alex Eklund, a student at Baylor University, posted a status on Facebook stating, "I'd rather have a Proverbs 31 woman than a Victoria's Secret Model". Since...
വതനിഷ്ഠയോടെ അയ്യപ്പസന്നിധി യിലേക്കെത്താനുള്ള തിടുക്കത്തിലായിരിക്കും ഭക്‌തര്‍ ഒാരോരുത്തരും. കാടും മേടും താണ്ടി കല്ലും മുള്ളും ചവിട്ടി മലയ്ക്കെത്തുന്നവര്‍ക്ക് ഉള്ളില്‍ ആകെയുള്ളത് അയ്യപ്പനോടുള്ള ഭക്‌തിയായിരിക്കും. ആ ഭക്‌തിയില്‍ അവര്‍ എല്ലാം മറക്കുന്നു. കാനനയാത്രയുടെ കാഠിന്യം അവര്‍ അറിയില്ല. ശരണംവിളിയുടെ ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ വൃശ്ചികത്തിണ്റ്റെ കോച്ചുന്ന തണുപ്പ് മാറിനില്‍ക്കും. ഭക്‌തി... ഭക്‌തി മാത്രമാണ് അവണ്റ്റെ കൈമുതല്‍. ഭക്‌തിയുടെ ആ ആഴം മനസ്സിലാക്കണമെങ്കില്‍ പതിനെട്ടാംപടിയുടെ താഴെ അവരുടെ കാത്തിരിപ്പിണ്റ്റെ ആ അക്ഷമ കണ്ടാല്‍ മാത്രം മതി. ലക്ഷക്കണക്കിനു പേര്‍ ഒന്നിച്ചുനില്‍ക്കുമ്പോഴും അവിടെ ഒറ്റസ്വരം മാത്രം: സ്വാമിയേ ശരണം, ശരണമയ്യപ്പ. ആ ശരണംവിളിയിലൂടെ കാത്തിരിപ്പിണ്റ്റെ മുഷിച്ചിലാണ് അവര്‍ മറന്നുകളയുന്നത്. ഭക്‌തിയുടെ ആ ശക്‌തിയില്‍ നമ്മള്‍ പക്ഷേ, അന്യനെ മറന്നുകൂടാ. കാരണം, അന്യണ്റ്റെ ഭക്‌തികൂടി പരിഗണിക്കുന്നതാവണം നമ്മുടെ ഭക്‌തി എന്നാണ് അയ്യപ്പ സ്വാമി പറഞ്ഞുതന്നിരിക്കുന്നത്. സര്‍വതും ത്യജിക്കാനുള്ള മനസ്സിണ്റ്റെ പ്രതീകമായാണ് നമ്മള്‍ കറുപ്പുടുക്കുന്നത്. എണ്റ്റെ ഇഷ്ടങ്ങള്‍ മാറ്റിവയ്ക്കാന്‍ ഞാന്‍ സന്നദ്ധനാണ് എന്നു നമ്മള്‍ പറയുകയാണ് കറുപ്പ് ഉടുക്കുന്നതിലൂടെ. ആ കറുപ്പുടുത്ത സ്വാമിമാര്‍ മറ്റുള്ളവരെ മറക്കുന്നതില്‍ എന്താണ് യുക്‌തി? അതെങ്ങനെ ഭക്‌തിയാവും? അതു മനസ്സിലാക്കിയാല്‍ പതിനെട്ടാം പടി തുറന്നുകൊടുക്കുമ്പോള്‍, ഞാന്‍ മുന്‍പേ ഞാന്‍ മുന്‍പേ എന്ന ചിന്തയിലുള്ള ഓട്ടം നിലയ്ക്കും. നമ്മുടെ അവസരംകൂടി മറ്റുള്ളവനു കൊടുക്കാനുള്ള സന്നദ്ധത മനസ്സിലേക്കു കൊണ്ടുവരാന്‍ കറുപ്പുടുത്ത ഓരോരുത്തര്‍ക്കും കഴിയുമാറാകട്ടെ. അങ്ങനെയെങ്കില്‍, തിരക്കിനെത്തുടര്‍ന്ന് നമ്മള്‍ വരുത്തിവയ്ക്കുന്ന അപകടങ്ങളും ഇല്ലാതാകും. മാറിനില്‍ക്കുന്നതുകൊണ്ട് അയ്യപ്പനെ കാണാനുള്ള നമ്മുടെ അവസരം നഷ്ടപ്പെടുമെന്ന ഭയമാണോ ഭക്‌തര്‍ക്ക്? യഥാര്‍ഥ ഭക്‌തിയില്‍ ഭയത്തിന് ഇടമില്ല. അദമ്യമായ ഭക്‌തി ഉള്ളിലുണ്ടോ, അയ്യപ്പന്‍ നിങ്ങളുടെ കണ്‍മുന്‍പില്‍ പ്രത്യക്ഷനായിരിക്കും.സന്നിധാനത്ത് ഊഴമെത്തുമ്പോള്‍ നടയ്ക്കല്‍ മാറാതെ നിന്നു തൊഴുന്നവര്‍ അറിയുക: നമുക്കു പുറകെ വരുന്നവനും അയ്യപ്പനെ കാണണം. അവനും അവസരം കൊടുക്കുക; കണ്ടാലും കണ്ടാലും മതിവരില്ലൊരാള്‍ ക്കുമെന്നിരിക്കിലും. ശബരീശനെ കാണാനുള്ള യാത്രയില്‍ ഭക്‌തരെ സഹായിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരായും ജീവനക്കാരായും ഒട്ടേറെ പേരാണ് നിയോഗിക്കപ്പെട്ടിരിക്കുക. അവരോടു സഹകരിക്കേണ്ട ബാധ്യതയും നമുക്കുണ്ട്. നമ്മുടെ നന്‍മയ്ക്കു വേണ്ടിയായിരിക്കും അവര്‍ നമുക്കു മുന്‍പില്‍ പല നിര്‍ദേശങ്ങളും വയ്ക്കുന്നത്. അത് അനുസരിക്കുന്നതിലൂടെ വലിയ ദുരന്തങ്ങള്‍ത്തന്നെ മാറ്റിനിര്‍ത്താം. കഴിഞ്ഞ വര്‍ഷം ഉണ്ടായതു പോലുള്ള ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിച്ചുകൂടാ. അനുസരണ കൂടി അടങ്ങുന്നതാണല്ലോ യഥാര്‍ഥ ഭക്‌തി. അതു മനസ്സില്‍ വച്ചുകൊണ്ടു വേണം മുന്നോട്ടു പോകാന്‍. വഴിയില്‍ പലയിടത്തും ക്യുവില്‍പ്പെട്ടു കിടക്കേണ്ടി വന്നേക്കാം. പലയിടത്തേക്കും കയറിച്ചെല്ലുന്നതിനു വിലക്കുണ്ടായേക്കാം. എല്ലാം എല്ലാവരുടെയും നന്‍മയെക്കരുതി മാത്രം. അതു മനസ്സിലാക്കാനുള്ള ബുദ്ധി കൂടി നമ്മുടെ ഭക്‌തിയില്‍ ഉണ്ടായിരിക്കണം. വൃത്തിയാണ് ഭക്‌തിയിലെ മറ്റൊരു ഘടകം. വ്രതം നോക്കുന്ന ഭക്‌തന്‍ നിര്‍ബന്ധമായും വൃത്തി അനുഷ്ഠിക്കുന്നുണ്ടാവും. രണ്ടു നേരം കുളിയും ശുദ്ധിയും വൃത്തിയുമുള്ള ഭക്ഷണവും ഒക്കെ വ്രതത്തിണ്റ്റെ തന്നെ ഭാഗമാണല്ലോ? അതുകൊണ്ടായോ? നമ്മുടെ ചുറ്റുപാടുകളും നമ്മള്‍ വൃത്തിയായി സൂക്ഷിക്കണം. അതും വ്രതം തന്നെയാണ് എന്നു തിരിച്ചറിയണം. തീര്‍ഥാടനത്തിനു കൊണ്ടുവരുന്ന സാധനങ്ങളില്‍ ആവശ്യം കഴിഞ്ഞവ പമ്പയിലും കാനനപാതകളിലും ഉപേക്ഷിച്ചു പോകുന്നതു മുന്‍വര്‍ഷങ്ങളില്‍ കാണാമായിരുന്നു. അതിനറുതി വരുത്തണം. മണ്ണില്‍ അലിഞ്ഞുചേരാത്ത പ്ളാസ്റ്റിക് ഉത്പന്നങ്ങള്‍ കാനനത്തില്‍ ഉപേക്ഷിച്ചാല്‍ അവിടെ മണ്ണില്‍ വെള്ളമിറങ്ങുന്നതു പോലും അപകടത്തിലാവും. കാട്ടുമരങ്ങള്‍ക്കും കാട്ടുജീവികള്‍ക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല. കാട്ടുജീവികള്‍ക്കു കൂടി ജീവിക്കണമെന്ന ബോധ്യമാണ് ഓരോ ഭക്‌തനും ഉള്ളില്‍ ഉണ്ടായിരിക്കേണ്ടത്. മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ള ഇടമായി ശബരീശ സന്നിധിയെ മാറ്റാന്‍ അറിഞ്ഞുകൊണ്ട് ഒരു ഭക്‌തനും കഴിയില്ല. പക്ഷേ, അറിയാതെ പറ്റിപ്പോകുന്ന പിഴ പോലും അന്യനു ദ്രോഹമായിക്കൂട. അങ്ങനെ ഒരു ചെറുജീവിക്കു പോലും താന്‍ ഒരു ദ്രോഹമാവില്ല എന്ന ഉറപ്പു കൂടിയാവട്ടെ നിങ്ങളുടെ ഭക്‌തി. മകരവിളക്കിനെച്ചൊല്ലി കഴിഞ്ഞ വര്‍ഷം ഉണ്ടായ വിവാദങ്ങള്‍ ശബരിമലയുടെ യശസ്സിനെ ബാധിക്കുമോ എന്നു പലരും തെറ്റിദ്ധരിച്ചു. മകരവിളക്ക് മനുഷ്യനിര്‍മിതമാണെന്നു ദേവസ്വം ബോര്‍ഡ് കോടതിയില്‍ ബോധിപ്പിച്ചതിണ്റ്റെ പേരില്‍ ഭക്‌തര്‍ ശബരിമലയില്‍ നിന്ന് അകലം പാലിക്കുമെന്ന ധാരണയ്ക്കു ന്യായമില്ല. അയ്യപ്പനോട് അകലം പാലിക്കാന്‍ യഥാര്‍ഥ ഭക്‌തന് ഒരിക്കലും കഴിയുകയില്ല. മകരവിളക്ക് മനുഷ്യ നിര്‍മിതമാണോ അല്ലയോ എന്നതൊന്നും അയ്യപ്പനോടുള്ള ഭക്‌തിയില്‍ വിഷമമായി വരുന്നില്ല എന്നതാണ് വാസ്‌തവം. ഭക്‌തര്‍ വരുന്നത് അയ്യപ്പനെ കാണാനും സങ്കടങ്ങള്‍ ഉണര്‍ത്തിക്കാനുമാണ്. കോടതിയും സത്യവാങ്മൂലവുമൊന്നും അവരെ ബാധിക്കുന്നില്ല. വ്രതനിഷ്ഠയോടെ തന്നെ, സകല ദുരിതങ്ങളും മറന്ന് അവര്‍ ഇനിയും മല ചവിട്ടും. അയ്യപ്പനെ ദര്‍ശിക്കും. ഈ സര്‍വം സമര്‍പ്പണം കൂടിയാകുന്നു ഭക്‌തി. ഇനി ഞാനൊരു യഥാര്‍ഥ ഭക്‌തനായി മല ചവിട്ടും എന്നു പ്രതിജ്ഞയെടുത്തു മനസ്സറിഞ്ഞു വിളിക്കൂ: സ്വാമിയേ ശരണമയ്യപ്പ!!!
No comments:
Post a Comment